കേരളം പുറപ്പെട്ടു
Monday, September 26, 2022 11:47 PM IST
ദേശീയ ഗെയിംസിനുള്ള കേരള അത്ലറ്റിക്സ് ടീം ഇന്നലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു. ടീമിനൊപ്പം ബാക്കി അംഗങ്ങൾ നേരിട്ട് ജോയിൻ ചെയ്യും എന്ന് അധികൃതർ അറിയിച്ചു. 30 മുതൽ ഒക്ടോബർ നാലു വരെ ആണ് അത്ലറ്റിക്സ് മത്സരങ്ങൾ അരങ്ങേറുക.
സെപ്റ്റംബർ 20 മുതൽ 24വരെ അരങ്ങേറിയ ടേബിൾ ടെന്നീസ് മത്സരങ്ങളാണു ഗുജറാത്ത് ദേശീയ ഗെയിംസിൽ ആദ്യം നടന്നത്. നിലവിൽ നാലു സ്വർണം, ഒരു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ എട്ടു മെഡലുമായി ബംഗാൾ ആണു മെഡൽ ടേബിളിൽ ഒന്നാമത്. മൂന്നു സ്വർണവും മൂന്നു വെങ്കലവും ഉൾപ്പെടെ ആറു മെഡലുമായി ആതിഥേയരായ ഗുജറാത്ത് രണ്ടാമതുണ്ട്.
2015ൽ കേരളത്തിൽ നടന്ന 35-ാമത് ദേശീയ ഗെയിംസിൽ സർവീസസ് ആയിരുന്നു ഓവറോൾ ചാന്പ്യന്മാരായത്. 91 സ്വർണം, 33 വെള്ളി, 35 വെങ്കലം എന്നിങ്ങനെ 159 മെഡൽ ആയിരുന്നു സർവീസസിന്. 54 സ്വർണം, 48 വെള്ളി, 60 വെങ്കലം എന്നിങ്ങനെ 162 മെഡലുമായി കേരളം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.