നെയ്മർ @ 75
Thursday, September 29, 2022 12:26 AM IST
പാരീസ്: രാജ്യാന്തര ഫുട്ബോളിൽ ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ ഗോൾ നേട്ടം 75ലെത്തി. ലാറ്റിനമേരിക്കൻ ചരിത്രത്തിൽ പെലെ (77), ലയണൽ മെസി (90) എന്നിവർ മാത്രമേ 75 ഗോളിൽ കൂടുതൽ നേടിയിട്ടുള്ളൂ. ടുണീഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിലായിരുന്നു നെയ്മറിന്റെ (29’ പെനൽറ്റി) ഗോൾ. മത്സരത്തിൽ ബ്രസീൽ 5-1ന് ജയിച്ചു.