ബിസിസിഐക്ക് സഞ്ജു പ്ലാൻ
Friday, September 30, 2022 12:32 AM IST
മുംബൈ: ബിസിസിഐയുടെ ഇന്ത്യൻ ടീം പ്ലാനുകളിൽ മലയാളി വിക്കറ്റ് കീപ്പിംഗ് ബാറ്റർ സഞ്ജു വി. സാംസണ് ഉണ്ടെന്ന സ്ഥിരീകരണവുമായി സൗരവ് ഗാംഗുലി.
സഞ്ജു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കും എന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരന്പരയിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്നും ലോകകപ്പ് ട്വന്റി-20 ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നു എന്നുമായിരുന്നു സൗരവ് ഗാംഗുലിയുടെ തുറന്നുപറച്ചിൽ. ഐപിഎൽ ഫ്രാഞ്ചൈസിക്കായി ക്യാപ്റ്റനായി സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളും 16 ട്വന്റി-20യും സഞ്ജു കളിച്ചു.