ബോബി അലോഷ്യസിന്റെ റിക്കാർഡ് തകർത്ത് സപ്ന
Saturday, October 1, 2022 12:17 AM IST
വഡോദര: ദേശീയ ഗെയിംസ് വനിതാ വിഭാഗം ഹൈജംപിൽ മധ്യപ്രദേശിന്റെ സപ്ന ബർമൻ സ്വർണത്തിൽ മുത്തമിട്ടു.
മീറ്റ് റിക്കാർഡ് കുറിച്ചായിരുന്നു സപ്നയുടെ സുവർണ നേട്ടം. 1.83 മീറ്റർ ഉയരം ക്ലിയർ ചെയ്തായിരുന്നു സപ്നയുടെ റിക്കാർഡ് മെഡൽ. 2001 ലുധിയാന ദേശീയ ഗെയിംസിൽ കേരളത്തിന്റെ ബോബി അലോഷ്യസ് കുറിച്ച 1.82 മീറ്റർ എന്ന റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്.
21 വർഷം പഴക്കമുള്ള റിക്കാർഡായിരുന്നു ബോബി അലോഷ്യസിന്റേത് എന്നതും ശ്രദ്ധേയം.
കർണാടകയുടെ അഭിനയ ഷെട്ടി (1.81) വെള്ളിയും തമിഴ്നാടിന്റെ ഗ്രസിന ക്ലീറ്റസ് മേരി (1.81) വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ എയ്ഞ്ചൽ പി. ദേവസ്യക്ക് 1.74 മീറ്ററുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.