എ​​​ന്ന​​​ർ വ​​​ല​​​ൻ​​​സി​​​ക്ക് റി​​​ക്കാ​​​ർ​​​ഡ്
എ​​​ന്ന​​​ർ വ​​​ല​​​ൻ​​​സി​​​ക്ക് റി​​​ക്കാ​​​ർ​​​ഡ്
Sunday, November 27, 2022 12:39 AM IST
ദോ​​​ഹ: ലോ​​​ക​​​ക​​​പ്പി​​​ൽ ഒ​​​രു ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​റു ഗോ​​​ളു​​​ക​​​ൾ നേ​​​ടു​​​ന്ന താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഇ​​​നി ഇ​​​ക്വ​​​ഡോ​​​റി​​​ന്‍റെ എ​​​ന്ന​​​ർ വ​​​ല​​​ൻ​​​സി​​​യ​​​യ്ക്കു സ്വ​​​ന്തം. ഹോ​​​ള​​​ണ്ടി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ നേ​​​ടി​​​യ ഗോ​​​ളോ​​​ടെ​​​യാ​​​ണ് വ​​​ല​​​യ​​​ൻ​​​സി​​​യ നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ലോ​​​ക​​​ക​​​പ്പി​​​ൽ ഒ​​​രു രാ​​​ജ്യ​​​ത്തി​​​നാ​​​യി തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​റു ഗോ​​​ൾ നേ​​​ടു​​​ന്ന നാ​​​ലാ​​​മ​​​ത്തെ താ​​​ര​​​മാ​​​ണു വ​​​ല​​​ൻ​​​സി​​​യ. പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ യു​​​സേ​​​ബി​​​യോ (1966), ഇ​​​റ്റ​​​ലി​​​ക്കാ​​​യി പൗ​​​ളോ റോ​​​സി (1982), റ​​​ഷ്യ​​​ക്കാ​​​യി ഒ​​​ലെ​​​ഗ് സ​​​ലെ​​​ങ്കോ (1994) എ​​​ന്നി​​​വ​​​രാ​​​ണ് നേ​​​ര​​​ത്തേ ഈ ​​​നേ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.


2014ലെ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ​​​യും ഹോ​​​ണ്ടു​​​റാ​​​സി​​​നെ​​​തി​​​രേ​​​യും വ​​​ല​​​കു​​​ലു​​​ക്കി​​​യ വ​​​ല​​​ൻ​​​സി​​​യ ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഖ​​​ത്ത​​​റി​​​നെ​​​തി​​​രേ ഇ​​​ര​​​ട്ട ഗോ​​​ൾ നേ​​​ടി​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​ലെ ടോ​​​പ് സ്കോ​​​റ​​​റാ​​​ണ് വ​​​ല​​​ൻ​​​സി​​​യ. ഇ​​​ക്വ​​​ഡോ​​​റി​​​നാ​​​യി 76 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 38 ഗോ​​​ളു​​​ക​​​ളാ​​​ണു വ​​​ല​​​ൻ​​​സി​​​യ നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.