ഓ​​​വ​​​റി​​​ലെ ഏ​​​ഴു പ​​​ന്തും സി​​​ക്സ​​​റി​​​നു പ​​​റ​​​ത്തി ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്‌​​വാ​​​ദ്
ഓ​​​വ​​​റി​​​ലെ ഏ​​​ഴു പ​​​ന്തും  സി​​​ക്സ​​​റി​​​നു പ​​​റ​​​ത്തി ഋ​​​തു​​​രാ​​​ജ്  ഗെ​​​യ്ക്‌​​വാ​​​ദ്
Tuesday, November 29, 2022 1:33 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഒ​​​രോ​​​വ​​​റി​​​ലെ ഏ​​​ഴു പ​​​ന്തും സി​​​ക്സ​​​റി​​​നു പ​​​റ​​​ത്തി ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്‌​​വാ​​ദ്. വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി​​​യു​​​ടെ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ മ​​​ഹാ​​​രാ​​​ഷ്ട്ര​​​യ്ക്കെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു ഗെ​​​യ്ക്‌​​വാ​​ദി​​​ന്‍റെ 43 റ​ണ്‍​സി​ന്‍റെ സൂ​പ്പ​ർ ഓ​വ​ർ.

ശി​​​വ സിം​​​ഗ് എ​​​റി​​​ഞ്ഞ 49-ാം ഓ​​​വ​​​റി​​​ലാ​​​യി​​​രു​​​ന്നു ഗെ​​​യ്ക്‌​​വാ​​ദി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് പ്ര​​​ക​​​ട​​​നം. ഒ​​​രു നോ​​​ബോ​​​ള​​​ട​​​ക്കം ഓ​​​വ​​​റി​​​ൽ ശി​​​വ​​​യെ​​​റി​​​ഞ്ഞ ഏ​​​ഴു ബോ​​​ളും ഗാ​​​ല​​​റി​​​യി​​​ലെ​​​ത്തി​​​ച്ചു. ലോ​​​ക​​​ക്രി​​​ക്ക​​​റ്റി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് വൈ​​​റ്റ് ബോ​​​ൾ ഫോ​​​ർ​​​മാ​​​റ്റി​​​ൽ ഒ​​​രു താ​​​രം തു​​​ട​​​രെ ഏ​​​ഴു സി​​​ക്സ​​​റ​​​ടി​​​ക്കു​​​ന്ന​​​ത്.

16 സി​​​ക്സ​​​റു​​​ക​​​ളോ​​​ടെ ഒ​​​രി​​​ന്നിം​​​ഗ്സി​​​ൽ കൂ​​​ടു​​​ത​​​ൽ സി​​​ക്സ​​​റു​​​ക​​​ളെ​​​ന്ന ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ നേ​​​ട്ട​​​ത്തി​​​നൊ​​​പ്പ​​​വും ഗെ​​​യ്ക്‌​​വാ​​​ദ് എ​​​ത്തി. മ​​​ത്സ​​​ര​​​ത്തി​​​ൽ പു​​​റ​​​ത്താ​​​വാ​​​തെ 220 റ​​​ണ്‍സാ​​​ണു താ​​​രം അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യ​​​ത്. 159 പ​​​ന്തി​​​ൽ 16 സി​​​ക്സ​​​റു​​​ക​​​ളും 10 ബൗ​​​ണ്ട​​​റി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ന്നിം​​​ഗ്സ്.


49-ാം ഓ​​​വ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ 147 പ​​​ന്തി​​​ൽ 165 റ​​​ണ്‍സ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഗെ​​​യ്ക്‌​​വാ​​ദ്. ഓ​​​വ​​​ർ ക​​​ഴി​​​യു​​​ന്പോ​​​ൾ 154 പ​​​ന്തി​​​ൽ 201 റ​​​ണ്‍സി​​​ലേ​​​ക്കു താ​​​രം കു​​​തി​​​ച്ചെ​​​ത്തി.

ഗെ​​​യ്ക്വാ​​​ദി​​​ന്‍റെ ഇ​​​ന്നിം​​​ഗ്സി​​​ന്‍റെ ബ​​​ല​​​ത്തി​​​ൽ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത മ​​​ഹാ​​​രാ​​​ഷ്ട്ര അ​​​ഞ്ചു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 330 റ​​​ണ്‍സ് നേ​​​ടി. മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ യു​​​പി 47.4 ഓ​​​വ​​​റി​​​ൽ 272ന് ​​​എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. മ​​​ഹാ​​​രാ​​​ഷ്ട്ര​​​യ്ക്ക് 58 റ​​​ണ്‍സ് വി​​​ജ​​​യം. യു​​​പി​​​ക്കാ​​​യി ആ​​​ര്യ​​​ൻ ജു​​​യ​​​ൽ 159 റ​​​ണ്‍സ് നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.