ടെസ്റ്റിൽ ആദ്യദിനം 500 പിന്നിട്ട് ഇംഗ്ലണ്ട്; നാലു ബാറ്റർമാർക്ക് സെഞ്ചുറി
ടെസ്റ്റിൽ ആദ്യദിനം 500 പിന്നിട്ട് ഇംഗ്ലണ്ട്;  നാലു ബാറ്റർമാർക്ക് സെഞ്ചുറി
Friday, December 2, 2022 1:41 AM IST
റാ​​​വ​​​ൽ​​​പ്പി​​​ണ്ടി: പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രാ​​​യ റാ​​​വ​​​ൽ​​​പ്പി​​​ണ്ടി ടെ​​​സ്റ്റി​​​ൽ പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച് ഇം​​​ഗ്ല​​​ണ്ട്. ഒ​​​രു ടെ​​​സ്റ്റി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം ഏ​​​റ്റ​​​വും അ​​​ധി​​​കം റ​​​ണ്‍സ് നേ​​​ടു​​​ന്ന ടീ​​​മെ​​​ന്ന നേ​​​ട്ട​​​മാ​​​ണ് ഇം​​​ഗ്ല​​​ണ്ട് പേ​​​രി​​​ലാ​​​ക്കി​​​യ​​​ത്.

ടെ​​​സ്റ്റി​​​ൽ ആ​​​ദ്യ ദി​​​വ​​​സം 500ന് ​​​മു​​​ക​​​ളി​​​ൽ റ​​​ണ്‍സ​​​ടി​​​ക്കു​​​ന്ന ആ​​​ദ്യ ടീ​​​മും ഇം​​​ഗ്ല​​​ണ്ടാ​​​ണ്.
റാ​​​വ​​​ൽ​​​പി​​​ണ്ടി ടെ​​​സ്റ്റി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ 506/4 (75 ഓ​​​വ​​​ർ) എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഇം​​​ഗ്ല​​​ണ്ട്.

ഏ​​​ക​​​ദി​​​ന ശൈ​​​ലി​​​യി​​​ൽ ബാ​​​റ്റു​​​വീ​​​ശി​​​യ ഇം​​​ഗ്ല​​​ണ്ടി​​​നാ​​​യി നാ​​​ലു താ​​​ര​​​ങ്ങ​​​ൾ സെ​​​ഞ്ചു​​​റി കു​​​റി​​​ച്ചു. സാ​​​ക് ക്രൗ​​​ളി (122), ബെ​​​ൻ ഡ​​​ക്ക​​​റ്റ് (107), ഒ​​​ല്ലി പോ​​​പ് (108), ഹാ​​​രി ബ്രൂ​​​ക്ക് (101*) എ​​​ന്നി​​​വ​​​രാ​​​ണു ശ​​​ത​​​കം കു​​​റി​​​ച്ച​​​ത്. 80 പ​​​ന്തി​​​ലാ​​​ണു ബ്രൂ​​​ക്ക് സെ​​​ഞ്ചു​​​റി തി​​​ക​​​ച്ച​​​ത്.

ഒ​​രു ഓ​​​വ​​​റി​​​ൽ ആ​​​റു ബൗ​​​ണ്ട​​​റി​​​ക​​​ളും ബ്രൂ​​​ക്ക് നേ​​​ടി. ടെ​​​സ്റ്റി​​​ൽ ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ താ​​​രം. ഒ​​​രു ടെ​​​സ്റ്റി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം നാ​​​ലു സെ​​​ഞ്ചു​​​റി​​​ക​​​ൾ എ​​​ന്ന​​​തും റി​​​ക്കാ​​​ർ​​​ഡാ​​​ണ്. ജോ ​​​റൂ​​​ട്ടി​​​ന് (23) തി​​​ള​​​ങ്ങാ​​​നാ​​യി​​​ല്ല.

ആ​​​ദ്യ സെ​​​ഷ​​​നി​​​ൽ 174, ര​​​ണ്ടാം സെ​​​ഷ​​​നി​​​ൽ 158, മൂ​​​ന്നാം സെ​​​ഷ​​​നി​​​ൽ 174 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ തേ​​​രോ​​​ട്ടം. ഓ​​​വ​​​റി​​​ൽ 6.75 ശ​​​രാ​​​ശ​​​രി​​​യി​​​ലാ​​​ണ് ഇം​​​ഗ്ല​​​ണ്ട് റ​​​ണ്ണ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യ​​​ത്. വെ​​​ളി​​​ച്ച​​​ക്കു​​​റ​​​വു​​​മൂ​​​ലം 75 ഓ​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് ക​​​ളി ന​​​ട​​​ന്ന​​​ത്.


റിക്കാര്‍ഡുകള്‍

ഒ​​​രു ടെ​​​സ്റ്റി​​​ന്‍റെ ആ​​​ദ്യ ദി​​​വ​​​സം ഏ​​​റ്റ​​​വും അ​​​ധി​​​കം റ​​​ണ്‍സ് എ​​​ന്ന നേ​​​ട്ടം ഇ​​​തു​​​വ​​​രെ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രേ 1910ൽ ​​​നേ​​​ടി​​​യ 494 റ​​​ണ്‍സാ​​​ണ് പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​യ​​​ത്. 2012ൽ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രേ 482 റ​​​ണ്‍സ​​​ടി​​​ച്ച ഓ​​​സീ​​​സ് നി​​​ര ത​​​ന്നെ​​​യാ​​​ണ് മൂ​​​ന്നാ​​​മ​​​ത്. 112 വ​​​ർ​​​ഷ​​​ത്തെ ടെ​​​സ്റ്റ് ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ടീം ​​​ആ​​​ദ്യ​​​ദി​​​നം 500നു ​​​മു​​​ക​​​ളി​​​ൽ റ​​​ണ്‍സ​​​ടി​​​ക്കു​​​ന്ന​​​ത്.

ടെ​​​സ്റ്റി​​​ൽ ഒ​​​രു​​​ദി​​​വ​​​സം 500നു​​​മേ​​​ൽ റ​​​ണ്ണ​​​ടി​​​ക്കു​​​ന്ന ര​​​ണ്ടാം ടീ​​​മാ​​​ണ് ഇം​​​ഗ്ല​​​ണ്ട്. 2002ൽ ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ​​​തി​​​രാ​​​യ ടെ​​​സ്റ്റി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​നം ശ്രീ​​​ല​​​ങ്ക അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യ 509 റ​​​ണ്‍സാ​​​ണു റി​​​ക്കാ​​​ർ​​​ഡ്.

ഈ ​​​വ​​​ർ​​​ഷ​​​മാ​​​ദ്യം ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കെ​​​തി​​​രാ​​​യ ടെ​​​സ്റ്റ് പ​​​ര​​​ന്പ​​​ര​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച അ​​​തേ പി​​​ച്ചി​​​ലാ​​​ണ് ഇം​​​ഗ്ലീ​​​ഷ് ബാ​​​റ്റ​​​ർ​​​മാ​​​ർ അ​​​ഴി​​​ഞ്ഞാ​​​ടി​​​യ​​​ത്. അ​​​ന്ന് 1,187 റ​​​ണ്‍സ് ഇ​​​രു ടീ​​​മും ചേ​​​ർ​​​ന്ന് അ​​​ടി​​​ച്ച​​​പ്പോ​​​ൾ വീ​​​ണ​​​ത് 14 വി​​​ക്ക​​​റ്റ് മാ​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.