പോർച്ചുഗലിനെ കീഴടക്കി ദ. കൊറിയ പ്രീക്വാർട്ടറിൽ
പോർച്ചുഗലിനെ കീഴടക്കി ദ. കൊറിയ പ്രീക്വാർട്ടറിൽ
Saturday, December 3, 2022 2:29 AM IST
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ഏ​ഴാം അ​ട്ടി​മ​റി, ദ​ക്ഷി​ണ​കൊ​റി​യ ഗ്രൂ​പ്പ് എ​ച്ചി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 2-1ന് ​പോ​ർ​ച്ചു​ഗ​ലി​നെ കീ​ഴ​ട​ക്കി.

ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ലൂ​ടെ കൊ​റി​യ​ക്കാ​രു​ടെ ഡ്രീം ​റ​ണ്‍​സ്. റി​ക്കാ​ർ​ഡൊ ഹോ​ർ​ത​യി​ലൂ​ടെ അ​ഞ്ചാം മി​നി​റ്റി​ൽ പോ​ർ​ച്ചു​ഗ​ൽ ലീ​ഡി​ൽ.

എ​ന്നാ​ൽ, കിം ​യോം​ഗ് വോ​ണ്‍ (27’), ഹ്വാ​ങ് ഹീ ​ചാ​ൻ (90+1) എ​ന്നി​വ​ർ കൊ​റി​യ​യ്ക്കാ​യി ഗോ​ൾ നേ​ടി. ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യി പോ​ർ​ച്ചു​ഗ​ലും ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ദ​ക്ഷി​ണ​കൊ​റി​യ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

ഗ്രൂ​പ്പി​ൽ ന​ട​ന്ന മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ൽ ഉ​റു​ഗ്വെ 2-0ന് ​ഘാ​ന​യെ കീ​ഴ​ട​ക്കി. ഘാ​ന​യ്ക്ക് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​മ​നി​ല മ​തി​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ ഉ​റു​ഗ്വെ നാ​ല് പോ​യി​ന്‍റു​മാ​യി ദ​ക്ഷി​ണ​കൊ​റി​യ​യ്ക്ക് ഒ​പ്പം എ​ത്തി.


ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലും ഇ​രു ടീ​മും (0) തു​ല്യ​ത​പാ​ലി​ച്ചു. അ​തോ​ടെ അ​ടി​ച്ച ഗോ​ളി​ന്‍റെ ക​ണ​ക്കി​ൽ ദ​ക്ഷി​ണ​കൊ​റി​യ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഗ്രൂ​പ്പി​ൽ ദ​ക്ഷി​ണ​കൊ​റി​യ നാ​ല് ഗോ​ൾ അ​ടി​ച്ചു നാ​ല് ഗോ​ൾ വ​ഴ​ങ്ങി, ഉ​റു​ഗ്വെ ര​ണ്ട് ഗോ​ൾ അ​ടി​ച്ചു ര​ണ്ട് ഗോ​ൾ വ​ഴ​ങ്ങി.

2002നു​ശേ​ഷം ഉ​റു​ഗ്വെ ആ​ദ്യ​മാ​യാ​ണ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​കു​ന്ന​ത്. 2010നു​ശേ​ഷം ദ​ക്ഷി​ണ​കൊ​റി​യ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു​ത് ഇ​താ​ദ്യ​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.