ക്രി​​​സ്റ്റ്യാ​​​നോ റൊണാൾഡോ സൗദിയിൽ
ക്രി​​​സ്റ്റ്യാ​​​നോ റൊണാൾഡോ സൗദിയിൽ
Tuesday, December 6, 2022 1:40 AM IST
ദോ​​​ഹ: പോ​​​ർ​​​ച്ചു​​​ഗ​​​ൽ സൂ​​​പ്പ​​​ർ താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ അ​​​പ്ര​​​തീ​​​ക്ഷി​​​ത നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ക്ല​​​ബ്ബാ​​​യ അ​​​ൽ ന​​​സ​​​റി​​​ലേ​​​ക്കു ചേ​​​ക്കേ​​​റി. ര​​​ണ്ട​​​ര വ​​​ർ​​​ഷ ക​​​രാ​​​റി​​​ലാ​​​ണ് അ​​​ൽ ന​​​സ​​​ൽ ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ​​​യെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

സീ​​​സ​​​ണി​​​ൽ 1719 കോ​​​ടി രൂ​​​പ പ്ര​​​തി​​​ഫ​​​ല​​​ത്തി​​​നാ​​​ണ് റൊ​​​ണാ​​​ൾ​​​ഡോ സൗ​​​ദി ക്ല​​​ബ്ബി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഇ​​​തോ​​​ടെ ഒ​​​രു സീ​​​സ​​​ണി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ഫ​​​ലം പ​​​റ്റു​​​ന്ന താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡും റൊ​​​ണാ​​​ൾ​​​ഡോ സ്വ​​​ന്ത​​​മാ​​​ക്കി.

ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ന് പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി പോ​​​ർ​​​ച്ചു​​​ഗ​​​ൽ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് താ​​​ര​​​ത്തി​​​ന്‍റെ ട്രാ​​​ൻ​​​സ്ഫ​​​ർ വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.


ഇം​​​ഗ്ലീ​​​ഷ് ക്ല​​​ബ്ബാ​​​യ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ താ​​​ര​​​മാ​​​യി​​​രു​​​ന്ന റൊ​​​ണാ​​​ൾ​​​ഡോ, പ​​​രി​​​ശീ​​​ല​​​ക​​​നെ​​​യും ക്ല​​​ബ്ബി​​​നെ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​തു വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ത​​​ങ്ങ​​​ൾ വേ​​​ർ​​​പി​​​രി​​​യു​​​ക​​​യാ​​​ണെ​​​ന്ന് ക്ല​​​ബ്ബും റൊ​​​ണാ​​​ൾ​​​ഡോ​​​യും ലോ​​​ക​​​ക​​​പ്പി​​​നി​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി ബ​​​ന്ധം വി​​​ച്‌ഛേദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.