ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും
ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും
Saturday, December 10, 2022 2:29 AM IST
ചി​​​​റ്റ​​​​ഗോം​​​​ഗ്: ഇ​​​​ന്ത്യ​​​​യു​​​​ടെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​രം ഇ​​​​ന്ന്. ആ​​​​ദ്യ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും തോ​​​​റ്റ ഇ​​​​ന്ത്യ പ​​​​ര​​​​ന്പ​​​​ര ഇ​​​​തി​​​​നോ​​​​ട​​​​കം അ​​​​ടി​​​​യ​​​​റ​​​​വ​​​​ച്ചു ക​​​​ഴി​​​​ഞ്ഞ​​​​താ​​​​ണ്.

ര​​​​ണ്ടാം ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​നി​​​​ടെ കൈ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ ക്യാ​​​​പ്റ്റ​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ടീം ​​​​ഇ​​​​ന്ന് ഇ​​​​റ​​​​ങ്ങു​​​​ക. ര​​​​ണ്ടാം ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ക്ക് വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ എ​​​​ട്ടാം ന​​​​ന്പ​​​​റി​​​​ൽ ക്രീ​​​​സി​​​​ലെ​​​​ത്തി​​​​യ രോ​​​​ഹി​​​​ത്, 28 പ​​​​ന്തി​​​​ൽ 51 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്നി​​​​രു​​​​ന്നു.


മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജ​​​​യം നേ​​​​ടി പൂ​​​​ർ​​​​ണ​​​​മാ​​​​യ നാ​​​​ണ​​​​ക്കേ​​​​ട് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം.
ര​​​​ണ്ടാം ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ 69/6 എ​​​​ന്ന നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് തി​​​​രി​​​​ച്ചെ​​​​ത്തി​​​​യാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശ് അ​​​​ഞ്ച് റ​​​​ണ്‍​സ് ജ​​​​യം നേ​​​​ടി​​​​യ​​​​ത്. പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​വി​​​​ലെ 11.30 മു​​​​ത​​​​ലാ​​​​ണ് മ​​​​ത്സ​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.