അ​​​ഞ്ചു​​​ഗോ​​​ൾ നേ​​​ട്ട​​​വു​​​മാ​​​യി ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ​​​താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ
അ​​​ഞ്ചു​​​ഗോ​​​ൾ നേ​​​ട്ട​​​വു​​​മാ​​​യി ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ​​​താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ
Tuesday, January 24, 2023 11:54 PM IST
പാ​​​രീ​​​സ്: അ​​​ഞ്ചു​​​ഗോ​​​ൾ നേ​​​ട്ട​​​വു​​​മാ​​​യി ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ​​​താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ. ഫ്ര​​​ഞ്ച് ക​​​പ്പി​​​ൽ പെ​​​യ്സ് ഡി ​​​കാ​​​സ​​​ലി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് എം​​​ബാ​​​പ്പെ​​യു​​ടെ ഗോ​​ൾ​​വ​​ർ​​ഷം. എം​​​ബാ​​​പ്പെ​​​യു​​​ടേ​​​ത​​​ട​​​ക്കം ഏ​​​ഴു ഗോ​​​ളു​​​ക​​​ളാ​​​ണു പി​​​എ​​​സ്ജി എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ വ​​​ല​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച​​​ത്. സൂ​​​പ്പ​​​ർ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി മ​​​ത്സ​​​ര​​​ത്തി​​​ൽ ക​​​ളി​​​ച്ചി​​​ല്ല.

ഫ്ര​​​ഞ്ച് ഫു​​​ട്ബോ​​​ളി​​​ലെ ആ​​​റാം​​​നി​​​ര ടീ​​​മാ​​​യ പെ​​​യ്സ് ഡി ​​​കാ​​​സ​​​ലി​​​നെ​​​തി​​​രേ 25, 30, 40, 56, 79 മി​​​നി​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു എം​​​ബാ​​​പ്പെ​​​യു​​​ടെ ഗോ​​​ളു​​​ക​​​ൾ. വെ​​​റും 12 മി​​​നി​​​റ്റി​​​ൽ എം​​​ബാ​​​പ്പെ ഹാ​​​ട്രി​​​ക് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. നെ​​​യ്മ​​​ർ (33’), കാ​​​ർ​​​ലോ​​​സ് സോ​​​ള​​​ർ (64’) എ​​​ന്നി​​​വ​​​രാ​​​ണു പി​​​സ്എ​​​ജി​​​യു​​​ടെ ശേ​​​ഷി​​​ച്ച ഗോ​​​ൾ നേ​​​ടി​​​യ​​​ത്. നെ​​​യ്മ​​​റു​​​ടെ ഗോ​​​ളി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​ന​​​ൽ​​​കി​​​യ​​​തും എം​​​ബാ​​​പ്പെ​​​യാ​​​ണ്. ര​​​ണ്ട് അ​​​സി​​​സ്റ്റു​​​ക​​​ളു​​​മാ​​​യി നെ​​​യ്മ​​​റും തി​​​ള​​​ങ്ങി. ക​​​രു​​​ത്ത​​​രാ​​​യ മാ​​​ഴ്സ​​​യു​​​മാ​​​യാ​​​ണു പി​​​എ​​​സ്ജി​​​യു​​​ടെ പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.