ഇഞ്ചുറി ടൈമിൽ അത്ലറ്റിക്കോ
Wednesday, March 15, 2023 12:25 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇഞ്ചുറി ടൈം ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിനു ജയം. എവേ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് ജിറോണയെ തോൽപ്പിച്ചു. 90+1-ാം മിനിറ്റിൽ ആൽവാരോ മറാട്ട നേടിയ ഗോളിലായിരുന്നു അത്ലറ്റിക്കോ ജയം സ്വന്തമാക്കിയത്.
ജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 48 പോയിന്റുമായി അത്ലറ്റിക്കോ മൂന്നാം സ്ഥാനത്തു തുടരുന്നു. ബാഴ്സലോണ (65), റയൽ മാഡ്രിഡ് (56) ടീമുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.