വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം
Wednesday, March 15, 2023 12:25 AM IST
മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം മ​ത്സ​ര​ത്തി​ലും മും​ബൈ ഇ​ന്ത്യ​ൻ ജ​യം സ്വ​ന്ത​മാ​ക്കി. ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സി​നെ 55 റ​ണ്‍​സി​നാ​ണ് മും​ബൈ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ് 162/8 (20). ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സ് 107/9 (20).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ മും​ബൈ​ക്കാ​യി ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (30 പ​ന്തി​ൽ 51), വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ യ​സ്തി​ക ഭാ​ട്യ (37 പ​ന്തി​ൽ 44), നാ​റ്റ ഷീ​വ​ർ ബ്ര​ന്‍റ് (31 പ​ന്തി​ൽ 36), അ​മേ​ലി​യ കേ​ർ (13 പ​ന്തി​ൽ 19) എ​ന്നി​വ​ർ മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.


163 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഗു​ജ​റാ​ത്തി​ന്‍റെ ഇ​ന്നിം​ഗ്സി​ൽ ഹ​ർ​ലീ​ൻ ഡി​യോ​ൾ (23 പ​ന്തി​ൽ 22) ടോ​പ് സ്കോ​റ​റാ​യി. മും​ബൈ​ക്കാ​യി നാ​റ്റ് ഷീ​വ​ർ ബ്രെ​ന്‍റ്, ഹെയ്‌ലി മാത്യൂസ് എന്നിവർ മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.