ആർസിബിക്ക് ആദ്യജയം
Thursday, March 16, 2023 12:27 AM IST
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യജയം. യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിന് ബംഗളൂരു കീഴടക്കി.
സ്കോർ: യുപി 135 (19.3), ബംഗളൂരു 136/5 (18). ബംഗളൂരുവിനായി കനക അഹൂജ (30 പന്തിൽ 46), റിച്ച ഘോഷ് (32 പന്തിൽ 31 നോട്ടൗട്ട്) എന്നിവർ ടോപ് സ്കോറർമാരായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ യുപി വാരിയേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ അഞ്ചു റണ്‍സ് മാത്രമുള്ളപ്പോൾ മൂന്നു മുൻനിര വിക്കറ്റ് യുപിക്കു നഷ്ടപ്പെട്ടു. പിന്നീട് ഗ്രെയ്സ് ഹാരീസ് (32 പന്തിൽ 44), ദീപ്തി ശർമ (19 പന്തിൽ 22) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് യുപിയെ135ൽ എത്തിച്ചത്. ബംഗളൂരുവിനായി എൽസി പെറി മൂന്നും സോഫി ഡിവൈൻ, ശോഭന ആഷ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.