ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്
Friday, March 17, 2023 12:13 AM IST
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ജയ്ന്റ്സിനു രണ്ടാം ജയം. കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസിനെ ഗുജറാത്ത് 11 റണ്‍സിനു തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 147/4 (20), ഡൽഹി 136 (18.4).
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഗുജറാത്ത് ജയ്ന്റ്സിന് ആദ്യ ഓവറിൽ സോഫിയ ഡങ്ക്ളിയെ (4) നഷ്ടപ്പെട്ടു. എന്നാൽ, രണ്ടാം വിക്കറ്റിൽ ലൗറ വോൾവാർഡറ്റും (45 പന്തിൽ 57) ഹർലീൻ ഡിയോളും (33 പന്തിൽ 31) ചേർന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ ആഷ്ലി ഗാർഡ്നറും (33 പന്തിൽ 51 നോട്ടൗട്ട്) വോൾവാർഡറ്റും ചേർന്ന് 81 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.
മരിസാനെ കാപ്പ് (36) ആണ് ഡൽഹിയുടെ ടോപ് സ്കോറർ. ഗുജറാത്തിനായി കിം ഗാർത്ത്, ആഷ്ലി ഗാർഡ്നർ, തനുജ കർവർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.