ഐഎസ്എൽ ചാന്പ്യൻ പട്ടം എടികെ മോഹൻ ബഗാനു സ്വന്തം
ഐഎസ്എൽ ചാന്പ്യൻ പട്ടം എടികെ മോഹൻ ബഗാനു സ്വന്തം
Sunday, March 19, 2023 12:30 AM IST
മ​ഡ്ഗാ​വ്: 2022-23 സീ​സ​ൺ ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​പ​ട്ടം എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 4-3നു ​കീ​ഴ​ട​ക്കി​യാ​ണ് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ചാ​ന്പ്യ​ന്മാ​രാ​യ​ത്.

എ​ടി​കെ​യും മോ​ഹ​ൻ ബ​ഗാ​നും ല​യി​ച്ച് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ആ​യ​ശേ​ഷം ക്ല​ബ്ബി​ന്‍റെ ആ​ദ്യ ഐ​എ​സ്എ​ൽ കി​രീ​ട​മാ​ണ്. നി​ശ്ചി​ത സ​മ​യ​ത്ത് 2-2 സ​മ​നി​ല ആ​യ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ടെ​ങ്കി​ലും ടൈ ​അ​ഴി​ഞ്ഞി​ല്ല. അ​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ട് അ​ര​ങ്ങേ​റി​യ​ത്.

2-2: സമനില

മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത​​ന്നെ പ​​രി​​ക്കി​​ന്‍റെ രൂ​​പ​​ത്തി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​ക്ക് തി​​രി​​ച്ച​​ടി​​യേ​​റ്റു. ശി​​വ​​ശ​​ക്തി നാ​​രാ​​യ​​ണ​​ൻ പ​​രി​​ക്കേ​​റ്റ് നാ​​ലാം മി​​നി​​റ്റി​​ൽ പു​​റ​​ത്ത്. പ​​ക​​രം, സു​​നി​​ൽ ഛേത്രി ​​ക​​ള​​ത്തി​​ൽ. തു​​ട​​ർ​​ച്ച​​യാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ 14-ാം മി​​നി​​റ്റി​​ൽ എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​ൻ ലീ​​ഗ് സ്വ​​ന്ത​​മാ​​ക്കി. കോ​​ർ​​ണ​​ർ കി​​ക്ക് ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ബോ​​ക്സി​​നു​​ള്ളി​​ൽ റോ​​യ് കൃ​​ഷ്ണ​​യു​​ടെ ഹാ​​ൻ​​ഡ്ബോ​​ളി​​ലാ​​ണ് എ​​ടി​​കെ​​യ്ക്ക് പെ​​നാ​​ൽ​​റ്റി ല​​ഭി​​ച്ച​​ത്. കി​​ക്കെ​​ടു​​ത്ത ദി​​മി​​ത്രി പെ​​ട്രാ​​റ്റോ​​സ് പ​​ന്ത് വ​​ല​​യു​​ടെ ഇ​​ട​​തു കോ​​ണി​​ൽ ഭ​​ദ്ര​​മാ​​യി നി​​ക്ഷേ​​പി​​ച്ചു.

ആ​​ദ്യ​​പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ സു​​ഭാ​​ശി​​ഷ് ബോ​​സി​​ന്‍റെ ബോ​​ക്സി​​നു​​ള്ളി​​ലെ ഫൗ​​ളി​​ലൂ​​ടെ എ​​ടി​​കെ​​യും പെ​​നാ​​ൽ​​റ്റി വ​​ഴ​​ങ്ങി. കി​​ക്കെ​​ടു​​ത്ത സു​​നി​​ൽ ഛേത്രി​​ക്ക് പി​​ഴ​​ച്ചി​​ല്ല, 1-1. 78-ാം മി​​നി​​റ്റി​​ൽ റോ​​യ് കൃ​​ഷ്ണ​​യി​​ലൂ​​ടെ ബം​​ഗ​​ളൂ​​രു ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. കോ​​ർ​​ണ​​റി​​നു​​ശേ​​ഷം ല​​ഭി​​ച്ച പ​​ന്തി​​ൽ​​നി​​ന്ന് ഹെ​​ഡ​​റി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു റോ​​യ് കൃ​​ഷ്ണ​​യു​​ടെ ഗോ​​ൾ. 84-ാം മി​​നി​​റ്റി​​ൽ മ​​ത്സ​​ര​​ത്തി​​ലെ മൂ​​ന്നാം പെ​​നാ​​ൽ​​റ്റി ഗോ​​ൾ. ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ പാ​​ബ്ലൊ പെ​​രെ​​സ് ബോ​​ക്സി​​നു​​ള്ളി​​ൽ ന​​ട​​ത്തി​​യ ഫൗ​​ളി​​ൽ എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​ന് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ൽ​​റ്റി. കി​​ക്കെ​​ടു​​ത്ത പെ​​ട്രാ​​റ്റോ​​സ് പ​​ന്ത് വ​​ല​​യു​​ടെ ഇ​​ട​​ത് മേ​​ൽ​​ത്ത​​ട്ടി​​ൽ നി​​ക്ഷേ​​പി​​ച്ചു. അ​തോ​ടെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്കും തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ടു.


04: ആകെ കിരീടം നാല്

2023 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ൽ 10 ജ​യം നേ​ടി​യാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി ഫൈ​ന​ലി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 2018-19 സീ​സ​ൺ ചാ​ന്പ്യ​ന്മാ​രാ​ണ് ബം​ഗ​ളൂ​രു. എ​ടി​കെ (2014, 2016, 2019-20) മു​ന്പ് മൂ​ന്ന് ത​വ​ണ ഐ​എ​സ്എ​ൽ ചാ​ന്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ക്ല​ബ്ബി​ന്‍റെ ഷെ​ൽ​ഫി​ൽ ആ​കെ ഐ​എ​സ്എ​ൽ കി​രീ​ട എ​ണ്ണം നാ​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.