100: ഒന്നാമൻ ബാഴ്സ ചരിത്രത്തിൽ റയൽ മാഡ്രിഡിനെതിരേ 100 ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് എഫ്സി ബാഴ്സലോണ. 241 മത്സരങ്ങളിൽ 76 ജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ബാഴ്സയ്ക്കു തൊട്ടുപിന്നിൽ. 253-ാം ഔദ്യോഗിക എൽ ക്ലാസിക്കോയായിരുന്നു കാന്പ് നൗവിൽ അരങ്ങേറിയത്. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് 101 ജയം നേടിയിട്ടുണ്ട്.
ജയത്തോടെ 26 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബാഴ്സലോണ ലാ ലിഗ കിരീടത്തിലേക്ക് അടുക്കുന്നു. 56 പോയിന്റുമായി റയൽ മാഡ്രിഡാണു രണ്ടാം സ്ഥാനത്ത്.