മുംബൈക്ക് ആറാം ജയം
Wednesday, March 22, 2023 12:12 AM IST
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി മുംബൈ ഇന്ത്യൻസ് ആറാം ജയം സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണു മുംബൈ ഇന്ത്യൻസ് കീഴടക്കിയത്. 21 പന്ത് ബാക്കിനിൽക്കേ നാലു വിക്കറ്റിനായിരുന്നു ജയം. സ്കോർ: റോയൽ ചലഞ്ചേഴ്സ് 125/9 (20), മുംബൈ ഇന്ത്യൻസ് 129/6 (16.3).
13 പന്തിൽ 29 റണ്സ് നേടിയ റിച്ച ഘോഷും 38 പന്തിൽ 29 റണ്സ് സ്വന്തമാക്കിയ എൽസി പെറിയുമാണു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ടോപ് സ്കോറർമാർ.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ആദ്യ വിക്കറ്റിൽ 53 റണ്സ് നേടി. നാല് ഓവറിൽ 22 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും 27 പന്തിൽ 31 റണ്സുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത അമേലിയ കേർ ആണ് പ്ലെയർ ഓഫ് ദ മാച്ച്.