കോണ്ടെ ഒൗട്ട്
Monday, March 27, 2023 11:34 PM IST
ടോട്ടനം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോസ്പറിന്റെ പരിശീലകൻ അന്റോണിയോ കോണ്ടെയെ പുറത്താക്കി.
താരങ്ങളെ കുറ്റപ്പെടുത്തി നടത്തിയ പരസ്യപ്രതികരണങ്ങളാണു കോണ്ടെയ്ക്കു വിനയായത്. പരസ്പര സമ്മതത്തോടെയാണു കോണ്ടെ ഒഴിവാകുന്നതെന്നു ക്ലബ് അറിയിച്ചു.
ഏറ്റവുമൊടുവിൽ സതാംപ്ടണെതിരേ ടോട്ടനം സമനില വഴങ്ങിയതിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ താരങ്ങൾക്കെതിരേ കോണ്ടെ രൂക്ഷ വിമർശനം നടത്തിയിരുന്നു. കോണ്ടെയ്ക്കു പകരം സീസണ് അവസാനം വരെ ക്രിസ്റ്റ്യൻ സ്റ്റെല്ലിനി ടീമിനെ പരിശീലിപ്പിക്കും.