ഷമി x ദേശ്പാണ്ഡെ ഓപ്പണിംഗ് ബാറ്റർമാരിൽ ചെന്നൈക്കാണു കരുത്തെങ്കിൽ ബൗളിംഗ് യൂണിറ്റിൽ ഗുജറാത്ത് ചെന്നൈയേക്കാൾ ഒരു പടി മുകളിലാണ്. സീസണിൽ ഇതുവരെ 24 വിക്കറ്റ് വീതം വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയും സ്പിന്നർ റഷീദ് ഖാനുമാണ് ഗുജറാത്തിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്. 17 വിക്കറ്റുള്ള മോഹിത് ശർമയും ഇവർക്കൊപ്പം ബൗളിംഗിനെത്തും.
ചെന്നൈയുടെ ബൗളിംഗ് ആക്രമണം തുഷാർ ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ്. ലീഗ് റൗണ്ടിൽ 14 മത്സരങ്ങളിൽ 20 വിക്കറ്റ് ദേശ്പാണ്ഡെ വീഴ്ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജ (17 വിക്കറ്റ്), മതീഷ പതിരാന (15 വിക്കറ്റ്) എന്നിവരും ചെന്നൈ ബൗളിംഗ് കരുത്താണ്.
09: ധോണി എം.എസ്. ധോണിയുടെ നായകത്വത്തിൽ 10-ാം ഐപിഎൽ ഫൈനൽ എന്ന നേട്ടത്തിനായാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. ധോണിയുടെ അവസാന ഐപിഎൽ സീസണ് ആണിതെന്നതും ശ്രദ്ധേയം. നാലു തവണ ഐപിഎൽ കിരീടത്തിലും ധോണിയുടെ ചെന്നൈ മുത്തമിട്ടിരുന്നു.