ബാസ്കറ്റ്: സെലക്ഷൻ 26ന്
Thursday, May 25, 2023 1:07 AM IST
കൊരട്ടി (തൃശൂർ): ഫിബ അണ്ടർ 16 വനിതാ ഏഷ്യൻ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനായുള്ള ആദ്യഘട്ട സെലക്ഷൻ ട്രയൽസ് കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് സ്റ്റേഡിയത്തിൽ നടക്കും.
ജൂലൈ 10 മുതൽ 16 വരെ ജോർദാനിലാണ് ചാന്പ്യൻഷിപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഛത്തീസ്ഗഡിൽ 30 മുതൽ ജൂണ്‍ ആറ് വരെ അവസാന വട്ട സെലക്ഷൻ ഉണ്ടാകും.