ജേതാവിന് 13.23 കോടി
Saturday, May 27, 2023 1:04 AM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ചാന്പ്യനു ലഭിക്കുന്ന സമ്മാനത്തുക പ്രഖ്യാപിച്ചു. ഫൈനലിൽ വെന്നിക്കൊടി പാറിക്കുന്ന ടീമിന് 1.6 മില്യണ്‍ ഡോളർ (13.23 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 6.61 കോടി രൂപയാണു കിട്ടുക. ഐസിസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.