ഫ്ളവർ ഓസീസ് ക്യാന്പിൽ
Wednesday, June 7, 2023 12:49 AM IST
ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ആൻഡി ഫ്ളവർ ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ക്യാന്പിൽ ജോയിൻ ചെയ്തു. ഓസ്ട്രേലിയൻ ടീമിന്റെ ഉപദേശകനായാണ് ആൻഡി ഫ്ളവർ ചേർന്നത്.
ഇംഗ്ലണ്ടിനെതിരേ 16ന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ക്യാന്പിലും ആൻഡി ഫ്ളവർ ഉണ്ടാകും. 2009 മുതൽ 2014വരെ ഇംഗ്ലണ്ടിന്റെ പരിശീലകനായിരുന്നു. നിലവിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പർ ജയ്ന്റ്സിന്റെ പരിശീലകനാണ്.
സിംബാബ്വെൻ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ആൻഡി ഫ്ളവർ ഇംഗ്ലണ്ടിനെ തുടർച്ചയായ മൂന്ന് ആഷസ് കിരീടങ്ങളിൽ എത്തിച്ച പരിശീലകനാണ്.