ഇന്ത്യൻ താരങ്ങൾ പുറത്ത്
Wednesday, June 7, 2023 12:49 AM IST
സിംഗപ്പൂർ: സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ടിൽ പുറത്ത്. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെൻ, വനിതാ സിംഗിൾസിൽ പി.വി. സിന്ധു, സൈന നെഹ്വാൾ തുടങ്ങിയവർ ആദ്യ റൗണ്ടിൽ പുറത്തായി.
ഒന്നാം റാങ്കുകാരിയായ ജപ്പാന്റെ അകാനെ യാമഗുച്ചിയോട് 18-21, 21-19, 21-17നായിരുന്നു സിന്ധുവിന്റെ തോൽവി. ഏഴാം സീഡായ തായ്ലൻഡിന്റെ റാറ്റ്ചനോക്കിനോട് 21-13, 21-15ന് സൈനയും തോൽവി വഴങ്ങി. അതേസമയം, പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.