ഇന്ത്യൻ ടീമിൽ നാല് മലയാളികൾ
Sunday, September 17, 2023 12:24 AM IST
കോട്ടയം: ഏഷ്യൻ ഗെയിംസ് ബാസ്കറ്റിനുള്ള ഇന്ത്യൻ പുരുഷ-വനിതാ ടീമിൽ നാല് മലയാളികൾ ഇടംനേടി. ത്രീ ഓണ്‍ ത്രീ പോരാട്ടം 25നും ഫൈവ് ഓണ്‍ ഫൈവ് 27നും ആരംഭിക്കും.
കെഎസ്ഇബി താരങ്ങളായ ആർ. ശ്രീകല, കവിത ജോസ് എന്നിവരാണ് വനിതാ ഫൈവ് ഓണ്‍ ഫൈവ് ടീമിൽ ഇടംനേടിയത്. വനിതാ ത്രീ ഓണ്‍ ത്രിയിൽ ഇൻകം ടാക്സിന്റെ മലയാളി താരമായ അനു മരിയ ഉൾപ്പെട്ടു. പുരുഷ വിഭാഗം ത്രീ ഓണ്‍ ത്രീ പുരുഷ വിഭാഗത്തിൽ പ്രണവ് പ്രിൻസാണ് ഏക മലയാളി സാന്നിധ്യം.
ത്രീ ഓണ്‍ ത്രീ വനിതാ വിഭാഗത്തിൽ ഇന്ത്യ ഗ്രൂപ്പ് എയിൽ ചൈന, ഉസ്ബക്കിസ്ഥാൻ ടീമുകൾക്ക് ഒപ്പമാണ്. ഫൈവ് ഓണ്‍ ഫൈവ് വനിതാ വിഭാഗത്തിൽ ചൈന, ഇന്തോനേഷ്യ, മംഗോളിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ്. പുരുഷ വിഭാഗം 3x3ൽ ചൈന, മകാവു, മലേഷ്യ ടീമുകൾക്കൊപ്പം പൂൾ സിയിലും.