റോമ സാമ്രാജ്യം
Tuesday, September 19, 2023 12:14 AM IST
റോം: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ എഎസ് റോമയ്ക്ക് ഏകപക്ഷീയ ജയം. ഹോം മത്സരത്തില്‍ എഎസ് റോമ 7-0ന് എംപോളിയെ തകര്‍ത്തു. പൗലൊ ഡിബാല (2' പെനാല്‍റ്റി, 55') ഇരട്ട ഗോള്‍ സ്വന്തമാക്കി.
ഒരു ഗോള്‍ സെല്‍ഫായി എംപോളി എഎസ് റോമയ്ക്ക് സമ്മാനിക്കുകയും ചെയ്തു. റെനറ്റൊ സാഞ്ചസ് (8'), ബ്രയാന്‍ ക്രിസ്റ്റാന്റ (79'), റൊമേലു ലുകാക്കു (82'), ജിയാന്‍ലൂക്ക മാന്‍സീനി (86') എന്നിവരാണ് റോമയുടെ മറ്റ് ഗോള്നേട്ടക്കാര്.
സീസണില്‍ റോമയുടെ ആദ്യജയമാണ്. നാല് മത്സരങ്ങളില്‍ നാല് പോയിന്റ ു മായി 12-ാം സ്ഥാനത്താണ് റോമ. ഇന്റര്‍ മിലാന് (12), യുവന്റസ് (10), എസി മിലാന് (9) ടീമുകളാണ് പോയിന്റ ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളില്‍.