മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്
Thursday, September 21, 2023 1:26 AM IST
മുംബൈ: ബൗളർമാരുടെ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വീണ്ടും ഒന്നാം സ്ഥാനത്ത്.
ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത പ്രകടനത്തിന്റെ ബലത്തിൽ, ഒന്പതാം റാങ്കിലായിരുന്ന താരം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തുകയായിരുന്നു.
കരിയറിൽ രണ്ടാം തവണയാണ് സിറാജ് റാങ്കിംഗിൽ ഒന്നാമതാകുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായിരുന്നു ആദ്യ നേട്ടം.