മാഞ്ച. സിറ്റി ട്രെബിള്‍ ട്രോഫി ടൂറിന് കൊച്ചിയില്‍ കിക്കോഫ്
Saturday, September 23, 2023 12:59 AM IST
കൊച്ചി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ഇന്ത്യയിലെ ട്രെബിള്‍ ട്രോഫി പര്യടനത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചു.
പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ മൂന്ന് ട്രോഫികള്‍ക്കൊപ്പം യുവേഫ സൂപ്പര്‍ കപ്പും ഫുട്ബോള്‍ കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരം നെഡും ഒനൂഹയാണ് ട്രോഫിയെ അനുഗമിക്കുന്നത്.
വേമ്പനാട് കായലിന്റെ മനോഹരമായ തീരത്താണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ആദ്യത്തെ ട്രെബിള്‍ വിജയം ഉള്‍ക്കൊള്ളുന്ന നാല് ട്രോഫികള്‍ പ്രദര്‍ശിപ്പിച്ചത്.സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹോദര ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയുടെ തട്ടകമായ മുംബൈ നഗരത്തിലും ട്രോഫികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.