മലയാളി സ്വർണം മലയാളി താരം മിന്നു മണി ടീമിലുണ്ടായിരുന്നെങ്കിലും ഫൈനലിൽ പ്ലേയിംഗ് ഇലവനിൽ ഇടംലഭിച്ചില്ല. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളി താരമാണു മിന്നു മണി. ഏഷ്യൻ ഗെയിംസിൽ മലേഷ്യയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാത്രമാണ് മിന്നു മണി കളിച്ചത്. അന്നു മഴ കാരണം കളി മുടങ്ങിയതിനാൽ താരത്തിന് ബൗളിംഗിനും ബാറ്റിംഗിനും അവസരം ലഭിച്ചില്ല. വയനാട് മാനന്തവാടി സ്വദേശിയാണു മിന്നു.
മിന്നു സ്പീകിംഗ് ടീം സ്വർണം നേടിയതിൽ വളരെയധികം സന്തോഷമുണ്ട്. കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വെള്ളിയാണു ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം വേണമെന്നത് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചു. ഒരുപാട് വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ത്യൻ ടീമിന്റെ ജഴ്സി. സെമിയിലും ഫൈനലിലും ഇറങ്ങാൻ സാധിക്കാത്തതിൽ നിരാശയില്ല. ടീമിന്റെ ഭാഗമായതുതന്നെ സന്തോഷം...
മിന്നു മണി