ഇടിച്ചിടിച്ച് മുന്നോട്ട്
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ഇന്ത്യയുടെ സച്ചിൻ സിവാച്ച്, നരേന്ദർ ബെർവൽ എന്നിവർ മുന്നോട്ട്. പുരുഷ വിഭാഗം 57 കിലോഗ്രാമിൽ ഇന്തോനേഷ്യയുടെ അശ്രി ഉഡിനെ 5-0ന് ഇടിച്ചിട്ട് സച്ചിൻ സിവാച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
+92 കിലോ വിഭാഗത്തിൽ നരേന്ദർ ബെർവൽ ക്വാർട്ടറിൽ ഇടം നേടി. ഇറാന്റെ രമേസാൻപുർ ഡേലാവറാണു ക്വാർട്ടറിൽ നരേന്ദർ ബെർവലിന്റെ എതിരാളി.