മഴയിൽ പോ​​യി​​ന്‍റ് പ​​ങ്കി​​ട്ടു
മഴയിൽ പോ​​യി​​ന്‍റ് പ​​ങ്കി​​ട്ടു
Thursday, June 6, 2024 12:18 AM IST
ബ്രി​​ഡ്ജ്ടൗ​​ണ്‍: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് സ്കോ​​ട്‌​ല​​ൻ​​ഡും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ചു. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് വൈ​​കി​​യാ​​രം​​ഭി​​ച്ച മ​​ത്സ​​രം ഇ​​ട​​യ്ക്കു​​വ​​ച്ചും നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നു.

ടോ​​സ് നേ​​ടി​​യ സ്കോ​​ട്‌​ല​​ൻ​​ഡ് 10 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 90 റ​​ണ്‍​സ് നേ​​ടി​​യെ​​ങ്കി​​ലും മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ജോ​​ർ​​ജ് മു​​ൻ​​സി​​യും (31 പ​​ന്തി​​ൽ 41 നോ​​ട്ടൗ​​ട്ട്) മൈ​​ക്ക​​ൽ ജോ​​ണ്‍​സും (30 പ​​ന്തി​​ൽ 45 നോ​​ട്ടൗ​​ട്ട്) മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു.


മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച​​തോ​​ടെ ഇ​​രു​​ടീ​​മും ഓ​​രോ പോ​​യി​​ന്‍റ് വീ​​തം പ​​ങ്കു​​വ​​ച്ചു. ഗ്രൂ​​പ്പ് ബി​​യി​​ൽ ഒ​​മാ​​നെ തോ​​ൽ​​പ്പി​​ച്ച് ര​​ണ്ട് പോ​​യി​​ന്‍റ് നേ​​ടി​​യ ന​​മീ​​ബി​​യ​​യ്ക്ക് പി​​ന്നി​​ൽ ഓ​​രോ പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് സ്കോ​​ട്‌​ല​​ൻ​​ഡും ഇം​​ഗ്ല​​ണ്ടും. ഗ്രൂ​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ ഇ​​ന്ന് ഒ​​മാ​​നെ നേ​​രി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.