ഷൂട്ടിംഗ് നിരാശ ഒളിന്പിക്സിൽ ഷൂട്ടിംഗിൽനിന്ന് ഒരു മെഡൽ കൂടി പ്രതീക്ഷിച്ച ഇന്ത്യക്കു നിരാശ. മിക്സഡ് സ്കീറ്റ് ടീം വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ 44-43ന് ചൈനയോട് തോറ്റു. ഇന്ത്യക്കായി മഹേശ്വരി ചൗഹാൻ-അനന്ത്ജീത് സിംഗ് നരുക്ക സഖ്യമാണ് മത്സരിച്ചത്.
ആറു സീരീസുകളുള്ള മത്സരത്തിൽ ഓരോ സീരീസിലും എട്ടു ഷോട്ട് വീതമാണ്. ഇതിൽ ഇന്ത്യ അഞ്ചെണ്ണം നഷ്ടമാക്കിയപ്പോൾ ചൈനീസ് സഖ്യം നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാതെ പോയത്.