പാക്കിസ്ഥാൻ എത്തി സാഫ് ജൂണിയർ ചാന്പ്യൻഷിപ്പിനുള്ള പാക്കിസ്ഥാൻ സംഘം ഇന്നലെ ചെന്നൈയിൽ എത്തി. വാഗ വഴി 12 അംഗ പാക് താരങ്ങളും പ്രതിനിധികളും ഇന്ത്യൻ മണ്ണിൽ കാലുകുത്തി. ശനിയാഴ്ചയായിരുന്നു പാക് താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വീസ അനുവദിച്ചത്.
ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, മാലിദീപ്, ഭൂട്ടാൻ ടീമുകൾ നേരത്തേതന്നെ ചെന്നൈയിൽ എത്തിയിരുന്നു. 54 താരങ്ങളുമായി എത്തിയ ശ്രീലങ്കയാണ് അംഗബലത്തിൽ ഇന്ത്യക്കു പിന്നിൽ രണ്ടാമത്.