22-ാം മിനിറ്റില്‍ പെനാല്‍റ്റി പോസ്റ്റിനു മുന്നില്‍ കൊമ്പന്‍സിന്റെ അഖില്‍ ജെ. ചന്ദ്രന് തൃശൂര്‍ താരത്തെ ഫൗള്‍ ചെയ്തിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. എന്നാല്‍, തൃശൂര്‍ എടുത്ത ഫ്രീകിക്ക് കൊമ്പന്‍സിന്റെ പ്രതിരോധത്തില്‍ തട്ടി തിരികെ തൃശൂരിന്റെ ക്യാപ്റ്റന്‍ വിനീതിന്റെ മുന്നിലേക്ക്. വിതീന് എടുത്ത സിസര്‍കട്ട് ക്രോസ് ബാറില്‍ ഉരുമി വെളിയിലേക്കും.
53-ംം മിനിറ്റില്‍ തൃശൂരിന് ലഭിച്ച കോര്‍ണര്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 69-ാം മിനിറ്റില്‍ കൊമ്പന്‍സ് ലീഡ് ഉയര്‍ത്തി. മധ്യവരയ്ക്ക് സമീപത്തുനിന്നും പാട്രിക് മോത്ത എടുത്ത ഫ്രീകിക്ക് ഗോള്‍പോസ്റ്റിനു സമീപത്തുവച്ച് മാര്‍ക്കോസ് വലതുവിംഗിലേക്ക് ഹെഡ് ചെയ്തു. കൊമ്പന്‍സിന്റെ മുന്നേറ്റ താരം ലാല്‍ മംഗെയി സാംഗെയുടെ മുന്നിലേക്ക്, തൃശൂരിന്റെ വല ചലിച്ചു.