ടോസ് നേടിയ കൊല്ലം കാലിക്കട്ടിനെ ബാറ്റിംഗിനയച്ചു. അർധ സെഞ്ചുറികൾ നേടിയ രോഹൻ കുന്നുമ്മൽ (26 പന്തിൽ 51), അഖിൽ സ്കറിയ (30 പന്തിൽ 50). എം. അജിനാസ് (24 പന്തിൽ 56) എന്നിവരുടെ പ്രകടനമാണ് കാലിക്കട്ടിനെ വൻ സ്കോറിലെത്തിച്ചത്.
വൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം അഞ്ച് ഓവറിൽ രണ്ടു വിക്കറ്റിന് 52 എന്ന നിലയിലായി. പിന്നീട് ക്യാപ്റ്റൻ സച്ചിൻ ബേബി- വത്സൽ ഗോവിന്ദ് കൂട്ടുകെട്ട് കൊല്ലത്തെ മുന്നോട്ടു നയിച്ചു.
16 -ാം ഓവറിലെ ആദ്യ പന്തിൽ അഖിൽ സ്കറിയ വത്സൽ ഗോവിന്ദിനെ (27 പന്തിൽ 45) പുറത്താക്കി. അപ്പോഴേക്കും കൊല്ലം ജയത്തോട് അടുത്തിരുന്നു. 18-ാം ഓവറിന്റെ അവസാന പന്തിൽ സിക്സ് നേടിക്കൊണ്ട് സച്ചിൻ സെഞ്ചുറി തികച്ചു. രാഹുൽ ശർമ (15) പുറത്താകതെ നിന്നു.