27 വർഷത്തിനു ശേഷം ഇറാനി മുംബൈക്ക്
Sunday, October 6, 2024 12:55 AM IST
ലക്നോ: നീണ്ട 27 വർഷത്തിനുശേഷം മുംബൈ ഇറാനി കപ്പിൽ ചുംബിച്ചു. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി കപ്പ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിലെ ലീഡിന്റെ ബലത്തിലാണ് മുംബൈ ചാന്പ്യന്മാരായത്.
മുംബൈയുടെ ഒന്നാം ഇന്നിംഗ്സിൽ 222 റണ്‍സുമായി പുറത്താകാതെ നിന്ന സർഫറാസ് ഖാനാണ് പ്ലെയർ ഓഫ് ദ മാച്ച്.
സ്കോർ: മുംബൈ 537, 329/8 ഡിക്ലയേർഡ്. റെസ്റ്റ് ഓഫ് ഇന്ത്യ 416.