വൻ തോൽവി
Monday, October 7, 2024 1:06 AM IST
ഹോ ചിമിൻ: എഎഫ്സി വനിത ചാന്പ്യൻസ് ലീഗിന്റെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ ക്ലബ് ഒഡീഷ എഫ്സിക്കു നാണംകെട്ട തോൽവി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ജാപ്പനീസ് ക്ലബ് ഉരാവ റെഡ്സ് എതിരില്ലാത്ത 17 ഗോളുകൾക്ക് ഒഡീഷ എഫ്സിയെ തകർത്തു.
യുസുഹോ ഷികോഷി മൂന്നും മിക്കി നാലു ഗോളും നേടി. ആദ്യ പകുതിയിൽത്തന്നെ ജാപ്പനീസ് ക്ലബ് എട്ട് ഗോളുകൾ നേടി. ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ഒഡീഷ എഫ്സി വിയറ്റ്നാമിന്റെ ഹോ ചിമിൻ സിറ്റി എഫ്സിയെ നേരിടും.