അ​ന്ന് ത​രാ​മെ​ന്ന്, ഇ​ന്ന് ത​രി​ല്ലെ​ന്ന്, ശ​രി​ക്കും ത​രു​വോ​ടേ​യ്..! പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രാ​ഹു​ൽ
Thursday, December 3, 2020 12:03 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്കു വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്ന് പി​ന്നെ പ​റ​ഞ്ഞു. വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നു താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഇ​പ്പോ​ൾ പ​റ​യു​ന്നു. ശ​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്നാ​ണു രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്ത​ത്.

രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും കേ​ന്ദ്രം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.