"വീ​ണ്ടും കാ​ണാം"; പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്കു മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ട്രം​പ്
Thursday, December 3, 2020 12:06 PM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്കു വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ്. നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വീ​ണ്ടും കാ​ണാ​മെ​ന്ന ട്രം​പി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് ഈ ​സൂ​ച​ന​ക​ൾ​ക്കു ശ​ക്തി പ​ക​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന ക്രി​സ്മ​സ് പാ​ർ​ട്ടി​യി​ലാ​ണു നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും കാ​ണാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. റി​പ്പ​ബ്ളി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ക​രു​ത്ത​രാ​ണു പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പാ​ർ​ട്ടി​യി​ലേ​ക്കു മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നി​രു​ന്നാ​ലും പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള ട്രം​പി​ന്‍റെ വാ​ക്കു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

ന​വം​ബ​ർ മൂ​ന്നി​നു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്നെ​ങ്കി​ലും ഇ​തു​വ​രെ തോ​ൽ​വി അം​ഗീ​ക​രി​ച്ചു പി​ൻ​മാ​റാ​ൻ ട്രം​പ് ത​യാ​റാ​യി​ട്ടി​ല്ല. ഫ​ലം പു​റ​ത്തു​വ​ന്ന​ശേ​ഷം അ​ധി​കം പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ട്രം​പ് പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.