"​ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ ഷ​ഹീ​ൻ​ബാ​ഗാ​ക്കാ​ൻ തു​ക്ഡെ-​തു​ക്ഡെ ഗ്യാം​ഗു​ക​ൾ ശ്ര​മി​ക്കു​ന്നു’
Thursday, December 3, 2020 10:21 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ ഷ​ഹീ​ൻ ബാ​ഗ് മോ​ഡ​ൽ സ​മ​ര​മാ​ക്കി മാ​റ്റാ​ൻ "​തു​ക്ഡെ-​തു​ക്ഡെ ഗ്യാം​ഗു​ക​ൾ’ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു ബി​ജെ​പി എം​പി​യും ഡ​ൽ​ഹി ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ മ​നോ​ജ് തി​വാ​രി. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ന​ട​ന്ന പൗ​ര​ത്വ​നി​യ​മ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ കേ​ര​ന്ദ​മാ​യി​രു​ന്ന ഷ​ഹീ​ൻ ബാ​ഗി​നെ പ​രാ​മ​ർ​ശി​ച്ചാ​ണു തി​വാ​രി​യു​ടെ പ്ര​സ്താ​വ​ന.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ഖാ​ലി​സ്ഥാ​നു പി​ന്തു​ണ​യ​റി​യി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്ന​താ​യും ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും തി​വാ​രി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ​യും പൗ​ര​ത്വ നി​യ​മ​ങ്ങ​ളെ​യും എ​തി​ർ​ത്ത​വ​രു​ടെ സാ​ന്നി​ധ്യം പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലു​ണ്ടെ​ന്നും തി​വാ​രി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ട​തു പാ​ർ​ട്ടി​ക​ളെ​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യും വി​മ​ർ​ശി​ക്കാ​ൻ ബി​ജെ​പി നേ​താ​ക്ക​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ച​ക​മാ​ണ് "തു​ക്ഡെ തു​ക്ഡെ ഗ്യാം​ഗ്’. ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പോ​രാ​ടു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രേ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​തേ വാ​ക്കു​പ​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.