എച്ച്ഡിഎഫ്സി പ്രീമിയം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഒരു ലക്ഷം രൂപ
Friday, November 10, 2017 5:59 PM IST
ചെ​ന്നൈ: പ്രീ​മി​യം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് പു​തി​യ നി​യ​മ​വു​മാ​യി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്. പു​തി​യ നി​ർ‌​ദേ​ശ​മ​നു​സ​രി​ച്ച് ബാ​ങ്കി​ന്‍റെ പ്രീ​മി​യം അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​രു ല​ക്ഷം രൂ​പ മി​നി​മം ബാ​ല​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം.

നേ​ര​ത്തെ, ഒ​രു ത്രൈ​മാ​സ​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ മി​നി​മം ബാ​ല​ൻ​സാ​ണ് വേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് ഒ​രു മാ​സം എ​ന്നാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ ഒ​ന്പ​തു മു​ത​ൽ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ മി​നി​മം ബാ​ല​ൻ​സ് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.