അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി
അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി
Tuesday, May 30, 2023 5:23 PM IST
കൊ​ച്ചി: സം​വി​ധാ​യ​ക​ൻ അ​ല്‍​ഫോ​ൻ​സ് പു​ത്ര​ന്‍റെ കൊ​ച്ചി​യി​ലെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നു പെ​രു​മ്പാ​മ്പി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി. 16 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​വി​ധാ​യ​ക​ന്‍റെ വീ​ടി​നു മു​ന്നി​ലൂ​ടെ പോ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് റോ​ഡി​ല്‍ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട​ത്.

പി​ന്നാ​ലെ ഇ​വ ഗേ​റ്റി​ലേ​ക്കും മു​റ്റ​ത്തേ​ക്കും സ​മീ​പ​മു​ള്ള കോ​വ​ല്‍ വ​ള്ളി​യി​ലേ​ക്കും ക​യ​റി. പാ​മ്പു പി​ടി​ത്ത വി​ദ​ഗ്ധ​ൻ ഷൈ​ൻ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​യെ ചാ​ക്കി​ലാ​ക്കി വ​നംവ​കു​പ്പി​ന് കൈ​മാ​റി.


അ​ല്‍​ഫോ​ൻസി​ന്‍റെ വീ​ടി​ന​രി​കി​ൽ ജ​ല അ​തോ​റി​റ്റി ഉ​പേ​ക്ഷി​ച്ച ര​ണ്ട് പൈ​പ്പു​ക​ള്‍​ക്കു​ള്ളി​ലും പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. പൈപ്പിനുള്ളിൽ മു​ട്ട​ക​ളും ഉ​ണ്ട്. പൈ​പ്പി​ന്‍റെ ഒ​രുവ​ശം മ​ണ്ണു മൂ​ടി​യി​രു​ന്നു. മ​റു​ഭാ​ഗം നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ചി​ല്ലു​വ​ച്ച്‌ അ​ട​ച്ചു സു​ര​ക്ഷി​ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<