റഷ്യൻ ഹെലിക്കോപ്റ്റർ ജനക്കൂട്ടത്തിനുനേരെ റോക്കറ്റ് തൊടുത്തു
Tuesday, September 19, 2017 9:36 AM IST
മോസ്കോ: റഷ്യൻ സൈനിക ഹെലിക്കോപ്റ്റർ അബദ്ധത്തിൽ ജനക്കൂട്ടത്തിനു നേർക്കു റോക്കറ്റ് തൊടുത്തു. യുദ്ധ അഭ്യാസങ്ങൾക്കായി നിയോഗിച്ചിരുന്ന ഹെലിക്കോപ്റ്ററാണ് റോക്കറ്റ് തൊടുത്തത്. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ഇവർ രണ്ടുപേരും മാധ്യമപ്രവർത്തകരാണെന്ന് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു.

മലന്പ്രദേശത്തു കൂടിയിരുന്നവർക്കു നേർക്കാണ് ഹെലിക്കോപ്റ്റർ റോക്കറ്റ് തൊടുത്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ റഷ്യൻ ന്യൂസ് പോർട്ടലായ 66 ആർയു പുറത്തുവിട്ടു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് സൈനിക കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.

തിങ്കളാഴ്ച നടന്ന സപാദ്-2017 വ്യോമാഭ്യാസത്തിനെയാണ് അപകടമെന്നാണു റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് റഷ്യൻ സർക്കാർ നിഷേധിച്ചു. വ്യോമാഭ്യാസം കാണാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനും എത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.