മരുന്നു ക്ഷാമം; ഡല്‍ഹിയില്‍ എയ്ഡ്‌സ് ബാധിതരുടെ പ്രതിഷേധം
മരുന്നു ക്ഷാമം; ഡല്‍ഹിയില്‍ എയ്ഡ്‌സ് ബാധിതരുടെ പ്രതിഷേധം
Saturday, August 13, 2022 6:08 PM IST
ന്യൂഡല്‍ഹി: എച്ച്‌ഐവി പ്രതിരോധ മരുന്നുകളുടെ ദൗര്‍ലഭ്യം ആരോപിച്ചു ഡല്‍ഹിയിലെ നാക്കോ ഓഫീസിനു മുന്നില്‍ എയ്ഡ്‌സ് രോഗബാധിതരുടെ പ്രതിഷേധം.എച്ച്‌ഐവി ബാധിതരായവര്‍ക്കു വേണ്ടിയുള്ള എആര്‍വി മരുന്നുകള്‍ സ്റ്റോക്കുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ലോക്‌സഭയിൽ അറിയിച്ചിരുന്നു.

എന്നാല്‍, ചില മരുന്നുകള്‍ പൂര്‍ണമായും ലഭ്യമല്ലെന്നും കുട്ടികള്‍ക്കുള്ള ചില മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു എന്നും സമരക്കാര്‍ ആരോപിച്ചു. ഉടനെ മരുന്നുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ രോഗ ബാധിതരില്‍ ഇതു ഗുരുതരമായ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്നു സമരക്കാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.