പ​ഞ്ചാ​ബി​ൽ മ​ഞ്ഞു​രു​കു​ന്നു; സി​ദ്ദു​വി​നെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ക്ഷ​ണി​ച്ച് അ​മ​രീ​ന്ദ​ർ സിം​ഗ്
Tuesday, November 24, 2020 9:54 PM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ മ​ഞ്ഞു​രു​കു​ന്ന​തി​ന്‍റെ സൂ​ച​ന. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വും മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യാ​ണ് ഇ​രു​വ​രും നേ​രി​ൽ​ക്കാ​ണു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച ഇ​രു​വ​രും നേ​രി​ൽ​ക്കാ​ണു​മെ​ന്നും സം​സ്ഥാ​ന-​ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്നും മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് അ​റി​യി​ച്ചു.

മേ​യി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​ൽ​നി​ന്നു സി​ദ്ദു രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള പോ​ര് പ​ര​സ്യ​മാ​യ​ത്. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​യി​രു​ന്നു രാ​ജി​ക്കു പി​ന്നി​ൽ. സി​ദ്ദു​വി​നു മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള അ​ത്യാ​ഗ്ര​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം യ​ഥാ​ർ​ഥ കോ​ണ്‍​ഗ്ര​സു​കാ​ര​ന​ല്ലെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ അ​മ​രീ​ന്ദ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു.

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ പു​ന:​സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സി​ദ്ദു​വി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റി ഉൗ​ർ​ജ​വ​കു​പ്പ് മാ​ത്രം ന​ൽ​കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്തെ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം ന​ൽ​കി​യ എ​ട്ട് ഉ​പ​ദേ​ശ​ക സം​ഘ​ങ്ങ​ളി​ൽ ഒ​ന്നി​ലും സി​ദ്ദു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മി​ല്ല.

ഇ​തി​നു പി​ന്നാ​ലെ​യാ​ണു സി​ദ്ദു രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. രാ​ജി​ക്കു​ശേ​ഷം കോ​ണ്‍​ഗ്ര​സ് വേ​ദി​ക​ളി​ൽ​നി​ന്നു സി​ദ്ദു വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ഞ്ചാ​ബി​ൽ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​യി​ൽ അ​മ​രീ​ന്ദ​റി​നൊ​പ്പം സി​ദ്ദു പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.