ജിഷ വധക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം
Wednesday, December 13, 2017 1:46 AM IST
കൊ​ച്ചി: ജി​ഷ വ​ധ​ക്കേ​സി​ൽ തു​ട​ർ അ​ന്വേ​ഷ​ണം വേണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി അ​​​മീ​​​റു​​​ൾ ഇ​​​സ്‌ലാമിനുള്ള ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രതിഭാഗം ഈ ആവശ്യമുന്നയിച്ചത്.

പ്രതി അമീറുളിന് ആസാമീസ് ഭാഷ മാത്രമേ മനസിലാകൂ. പോലീസ് ഉന്നയിച്ച പല ചോദ്യങ്ങളും പ്രതിക്ക് മനസിലായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല നടന്നതെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ ഈ വാദങ്ങളൊന്നും അംഗീകരിക്കാൻ കോടതി തയാറായില്ല. പ്രതിഭാഗത്തിന്‍റെ ഇത്തരം വാദങ്ങൾക്ക് പ്രസക്തിയില്ലെന്നും ശിക്ഷ വിധിച്ച ശേഷം തുടർ നടപടികൾ ആലോചിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...