ആ​സാം മു​ന്‍ മു​ഖ്യ​മ​ന്ത്രി സൈ​ദ അ​ന്‍​വാ​റ തൈ​മൂ​ര്‍ അ​ന്ത​രി​ച്ചു
Tuesday, September 29, 2020 11:56 AM IST
ഗോ​ഹ​ട്ടി: ആ​സാം മു​ന്‍ മു​ഖ്യ​മ​ന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സൈ​ദ അ​ന്‍​വാ​റ തൈ​മൂ​ര്‍ (84) അ​ന്ത​രി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. മ​ക​നോ​ടൊ​പ്പ​മാ​യി​രു​ന്നു സൈ​ദ താമസിച്ചിരുന്നത്.

ആ​സാ​മി​ലെ ഏ​ക വ​നി​ത മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു സൈ​ദ. കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​യി 1980 മു​ത​ല്‍ 1981 വ​രെ​യാ​ണ് ഇ​വ​ര്‍ ആ​സാം ഭ​രി​ച്ച​ത്. നാ​ല് പ്രാ​വ​ശ്യം നി​യ​മ​സ​ഭാ അം​ഗ​മാ​യി​രു​ന്നു.

സൈ​ദ​യു​ടെ മ​ര​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ദുഃഖം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.