സം​വി​ധാ​യ​ക​ന്‍റെ മു​റി​യി​ൽ അ​പ്ര​തീ​ക്ഷി​ത റെ​യ്ഡ്: ക്രിമിനൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
സം​വി​ധാ​യ​ക​ന്‍റെ മു​റി​യി​ൽ അ​പ്ര​തീ​ക്ഷി​ത റെ​യ്ഡ്: ക്രിമിനൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
Thursday, June 8, 2023 6:36 PM IST
സ്വന്തം ലേഖകൻ
കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ന​ജിം കോ​യ താ​മ​സി​ച്ച ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഫെ​ഫ്ക. എ​ക്സൈ​സ് നീ​ക്ക​ത്തി​ന് പി​ന്നി​ൽ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും സി​നി​മാ സെ​റ്റി​ൽ ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ വി​വ​രം ന​ൽ​കി​യ​വ​ർ​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം വേ​ണം. സി​നി​മാ സെ​റ്റു​ക​ളി​ൽ ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട് . ല​ഹ​രി​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന് ക​രു​തി​യാ​ണ് പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.


ല​ഹ​രി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തോ​ട് എ​ല്ലാ രീ​തി​യി​ലും സ​ഹ​ക​രി​ക്കും. എ​തി​ർ​പ്പ് അ​ന്വേ​ഷ​ണ​ത്തോ​ട​ല്ലെ​ന്നും, ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രെ പോ​ലും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ന​ട​ൻ ടി​നി ടോ​മി​നെ​തി​രേ​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി. ല​ഹ​രി​യെ കു​റി​ച്ച് വെ​ളിപ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ടി​നി​യെ എ​ന്തു​കൊ​ണ്ട് എ​ക്സൈ​സ് ചോ​ദ്യം ചെ​യ്തി​ല്ല. ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. എ​ക്‌​സൈ​സി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. എ​ന്നി​ട്ട് എ​ന്താ​ണ് ചെ​യ്ത​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<