ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, September 18, 2020 6:23 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ വി​ന​യ് സ​ഹ​സ്ര​ബു​ദ്ധ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് നെ​ഗ​റ്റീ​വ് ഫ​ല​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ മീനാക്ഷി ലേ​ഖി, അ​ന​ന്ത് കു​മാ​ര്‍ ഹെ​ഡ്‌​ഗെ, പ​ര്‍​വേ​ശ് സിം​ഗ് വ​ര്‍​മ ഉ​ള്‍​പ്പ​ടെ 17 ലോ​ക്സ​ഭാ എം​പി​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ 14ന് ​ആ​രം​ഭി​ച്ച പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.