'അ​ന്ന് അ​ത് സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ സ്‌​റ്റോ​ക്‌​സ് കീ​വി​സ് താ​ര​മാകുമായിരുന്നു':​ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റോ​സ് ടെ​യ്‌​ല​ര്‍
'അ​ന്ന് അ​ത് സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ സ്‌​റ്റോ​ക്‌​സ് കീ​വി​സ് താ​ര​മാകുമായിരുന്നു':​ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റോ​സ് ടെ​യ്‌​ല​ര്‍
Monday, August 15, 2022 4:14 PM IST
വെ​ല്ലിം​ഗ്ട​ണ്‍: കീ​വി​സി​ന്‍റെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍​ത്ത സ്‌​റ്റോ​ക്‌​സ് ഒ​രി​ക്ക​ല്‍ ത​ങ്ങ​ള്‍​ക്കാ​യി ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ന്‍ ന്യൂ​സി​ല​ന്‍​ഡ് ക്യാ​പ്റ്റ​ന്‍ റോ​സ് ടെ​യ്‌​ല​ര്‍.

'കീ​വി​സി​നാ​യി ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ എ​ന്ന് 2010-ല്‍ ​ഞാ​ന്‍ സ്‌​റ്റോ​ക്‌​സി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. അ​വ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. ഉ​ട​നെ ന്യൂ​സി​ല​ന്‍​ഡ് ക്രി​ക്ക​റ്റ് സി​ഇ​ഒ ജ​സ്റ്റി​ന്‍ വോ​ഗ​നെ ഞാ​ന്‍ ഇ​ത് അ​റി​യി​ച്ചു' ടെ​യ്‌​ല​ര്‍ ത​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ന്യൂ​സി​ല​ന്‍​ഡ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​ന്ന് വ​ലി​യ താ​ല്‍​പ​ര്യം കാ​ണി​ച്ചി​ല്ലെ​ന്നും അ​ന്ന് ബോ​ര്‍​ഡ് വി​ചാ​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ സ്‌​റ്റോ​ക്‌​സ് ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മി​ക​ച്ച താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി മാ​റു​മാ​യി​രു​ന്നു എ​ന്നും ടെ​യ്‌​ല​ര്‍ പ​റ​ഞ്ഞു.

ന്യൂ​സി​ല​ന്‍​ഡി​ല്‍ ജ​നി​ച്ച സ്റ്റോ​ക​സ് 12-ാം വ​യ​സി​ലാ​ണ് ഇം​ഗ്ല​ണ്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. 2011-ല്‍ ​ഇം​ഗ്ല​ണ്ടി​നാ​യി ഏ​ക​ദി​ന​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച താരം 2019-ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ന് കി​രീ​ടം സ​മ്മാ​നി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.